22
Jun 2025
Sun
22 Jun 2025 Sun
missing man's dead body found from river

പത്തനംതിട്ട കോന്നിയിയില്‍ ബൈക്ക് തോട്ടിലേക്ക് വീണ് കാണാതായ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി അതിരുങ്കല്‍ സ്വദേശി പ്രവീണ്‍ (49) ആണ് മരിച്ചത്. ചൈനാമുക്ക് പരമേശ്വര മെഡിക്കല്‍സ് ഉടമയായ പ്രവീണ്‍ വെള്ളിയാഴ്ച രാത്രി വീട്ടിലേക്ക് പോകവെ മ്ലാന്തടത്ത് വച്ച് ബൈക്ക് തോട്ടിലേക്ക് മറിയുകയായിരുന്നു. എന്നാല്‍ ഈ വിവരം പിറ്റേദിവസം രാവിലെയാണ് പുറത്തറിയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ തോടിന് സമീപത്ത് ബൈക്ക് കണ്ട് പ്രദേശവാസികള്‍ പരിശോധിച്ചപ്പോഴാണ് അപകട വിവരം അറിയുന്നത്. തുടര്‍ന്ന് പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ബൈക്ക് നിയന്ത്രണം വിട്ട് തോട്ടിലേക്ക് വീഴുന്നത് കണ്ടെത്തിയത്. പ്രവീണ്‍ എണീറ്റ് വന്ന് ബൈക്ക് ഉയര്‍ത്താന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്. എന്നാല്‍ ഇയാള്‍ വീണ്ടും തോട്ടിലേക്ക് തന്നെ മറിഞ്ഞ് വീഴുകയായിരുന്നു.

ഇന്നലെ പകല്‍ മുഴവന്‍ പ്രദേശത്ത് പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. ഇന്ന് സ്‌കൂബാ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലില്‍ അപകടം നടന്ന സ്ഥലത്ത് നിന്നും 6 കിലോമീറ്റര്‍ ദൂരെ എള്ളംകാവ് ക്ഷേത്രത്തിനു സമീപത്തെ തോട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ALSO READ: പത്രവിതരണത്തിന് പോകുമ്പോള്‍ ബൈക്ക് കനാലിലേക്ക് മറിഞ്ഞു; അപകടം ആരുമറിഞ്ഞില്ല, യുവാവ് മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക