24
Jun 2025
Tue
24 Jun 2025 Tue

കോഴിക്കോട്: വയനാട് താമരശ്ശേരി ചുരത്തിൽ കൂറ്റൻ മരം റോഡിലേക്ക് നിലംപൊത്താറായ നിലയിൽ. ചുരത്തിലെ ഒൻപതാം വളവിനും എട്ടാം വളവിനും ഇടയിലാണ് മരം നിലംപൊത്താറായ അവസ്ഥയിലുള്ളത്. കനത്ത മഴയിൽ മരത്തിൻ്റെ അടിഭാഗത്തു നിന്നും മണ്ണ് ഇളകി വീഴുന്നുണ്ട്. ഏതു സമയവും മരം വീഴാനും അതുവഴി അപകട സാധ്യതയുമുള്ളതിനാൽ ചുരത്തിലൂടെയുള്ള യാത്രക്ക് താമരശ്ശേരി പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മരം ഇന്ന് രാവിലെ 9 മണിയോടെ മുറിച്ചു മാറ്റാനും തീരുമാനമായി. മരം മുറിച്ചുമാറ്റുന്നത് വരെ അത്യാവശ്യ വാഹനങ്ങൾ മാത്രമെ പോകാൻ അനുവദിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മരം മുറിച്ചു മാറ്റുന്നതിനാൽ രാവിലെ 9 മണി മുതൽ ഉദ്ദേശം 12 മണി വരെ ഗതാഗതം തടസ്സപ്പെടാൻ സാധ്യതയുണ്ട്.

യാത്രക്കാർ സമയം ക്രമീകരിച്ച് കുറ്റ്യാടി ചുരം വഴിയോ, നിലമ്പൂർ നാടുകാണി ചുരം വഴിയോ വയനാട്ടിലേക്കും, തിരിച്ചും പോകേണ്ടതാണ് എന്ന് പോലിസ് വ്യക്തമാക്കി.

Traffic is likely to be disrupted from 9 am to approximately 12 pm due to the cutting of a dangerous tree below the ninth bend on the Thamarassery pass in Kozhikode.