01
Jun 2025
Wed
01 Jun 2025 Wed
balaramapuram child murder accused changed statement

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസ്സുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞുകൊന്നത് കുട്ടിയുടെ അമ്മ ശ്രീതുവാണെന്ന് യുവതിയുടെ സഹോദരന്റെ മൊഴി. കേസില്‍ കുറ്റമേറ്റെടുത്ത പ്രതി ഹരികുമാര്‍ ആണ് പോലീസ് കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ മൊഴി മാറ്റിപ്പറഞ്ഞത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ ശ്രീതുവിനെയും ഹരികുമാറിനെയും നുണപ്പരിശോധനയ്ക്കു വിധേയമാക്കാന്‍ പോലീസ് തീരുമാനിച്ചു. ജയില്‍ സന്ദര്‍ശനത്തിനെത്തിയ റൂറല്‍ എസ്പിയോടാണ് ഹരികുമാര്‍ സഹോദരിയാണ് മകളെ കിണറ്റിലെറിഞ്ഞതെന്നു വെളിപ്പെടുത്തിയത്. സഹോദരിയുമായുള്ള ബന്ധത്തിന് ദേവേന്ദു തടസ്സമായപ്പോള്‍ ഹരികുമാര്‍ കുട്ടിയെ കിണറ്റിലെറിഞ്ഞെന്നാണ് നിലവിലെ കേസ്.

ALSO READ: ബാലരാമപുരത്ത് കിണറ്റിലെറിഞ്ഞുകൊന്ന രണ്ടുവയസ്സുകാരിയുടെ അമ്മയെ പോലീസുകാരന്‍ ലൈംഗികമായി പീഡിപ്പിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക