30
Jun 2025
Thu
30 Jun 2025 Thu
instagram influencer arrested over honey trap

ബിസിനസുകാരെയടക്കം നിരവധി പേരെ ഹണിട്രാപ്പിനിരയാക്കി പണം തട്ടിവന്ന ഇന്‍സ്റ്റഗ്രാം താരം പോലീസ് പിടിയില്‍. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷം ഫോളോവേഴ്‌സുള്ള കീര്‍ത്തി പട്ടേല്‍ ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹണിട്രാപ്പിനിരയായ ബിസിനസുകാരനോട് കോടികള്‍ ആവശ്യപ്പെട്ട യുവതിക്കെതിരേ നല്‍കിയ പരാതിയിലാണ് നടപടി. കഴിഞ്ഞ 10 മാസമായി ഒളിവിലായിരുന്നു കീര്‍ത്തി പട്ടേല്‍. നിരന്തരം മൊബൈല്‍ ഫോണും സിം കാര്‍ഡും താമസകേന്ദ്രങ്ങളും മാറ്റി പോലീസുകാരെ കബളിപ്പിക്കാന്‍ കീര്‍ത്തി നോക്കിയെങ്കിലും ഇന്‍സ്റ്റഗ്രാം അധികൃതരുടെ സഹായത്തോടെ അന്വേഷണ സംഘം ഇവരെ കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്. ഇതിനു പന്നാലെ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. കീര്‍ത്തി പട്ടേലിനെതിരേ ഭൂമി തട്ടിയെടുത്തതിനും പണം തട്ടിയതിനും നിരവധി പരാതികളുണ്ടെന്ന് പോലീസ് പറഞ്ഞു.

ALSO READ: കോഴിക്കോട്ട് പ്രവാസിയെ ഹണിട്രാപ്പില്‍ പെടുത്തി വാഹനവും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും യുവാവും പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക