22
Jun 2025
Sat
22 Jun 2025 Sat
woman and man arrested over kozhikkode honey trap

കോഴിക്കോട്ട് പ്രവാസിയെ ഹണിട്രാപ്പില്‍ പെടുത്തി വാഹനവും പണവും തട്ടിയെടുത്ത സംഭവത്തില്‍ യുവതിയും യുവാവും പിടിയില്‍. പള്ളൂര്‍ പാറല്‍ സ്വദേശി തെരേസ നോവീന റാണി, തലശ്ശേരി സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. കേസിലെ ഒന്നാം പ്രതി റുബൈദ നേരത്തേ പിടിയിലായിരുന്നു. കേസില്‍ നാലുപേര്‍ കൂടി പിടിയിലാകാനുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. റുബൈദ തട്ടോളിക്കരയിലെ വീട്ടിലേക്ക് പ്രവാസിയെ വിളിച്ചു വരുത്തിയ പ്രവാസിയെ മറ്റു പ്രതികളുടെ സഹായത്തോടെ ഇദ്ദേഹത്തെ വിവസ്ത്രനാക്കി റുബൈദക്കൊപ്പം നിര്‍ത്തി ഫോട്ടോ എടുക്കുകയുമായിരുന്നു.

അഞ്ചുലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ യുവതിയെ ലൈംഗിക ചൂഷണം നടത്തി എന്ന് പ്രചരിപ്പിക്കുമെന്നു പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. പണമില്ലെന്ന് പറഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ എടിഎം കാര്‍ഡ് പിടിച്ചു വാങ്ങുകയും മര്‍ദിച്ച് പിന്‍ നമ്പര്‍ പറയിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് യുവാവിന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും യുവാവിന്റെ 23 ലക്ഷം രൂപ വിലവരുന്ന വാഹനവുമായി പ്രതികള്‍ കടന്നു കളയുകയുമായിരുന്നു
പരാതിയെ തുടര്‍ന്ന് നാദാപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഒന്നാം പ്രതി റുബൈദയ്ക്ക് കൈക്കുഞ്ഞ് ഉള്ളതിനാല്‍ കരുതല്‍ തടങ്കലിലാണ്.

ALSO READ: വൈദികനെ ഹണിട്രാപ്പില്‍ കുടുക്കി 41.5 ലക്ഷം തട്ടിയെടുത്ത യുവതിയും സുഹൃത്തും പിടിയില്‍