14
Jun 2025
Fri
14 Jun 2025 Fri
KIIFCON Recruitment

കിഫ്‌കോണില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം; വാഗ്ദാനം ചെയ്യുന്നത് മികച്ച ശമ്പളം | KIIFCON Recruitment

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിന്റെ (KIIFB) 100% ഓഹരി ഉടമസ്ഥതയിലുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ KIIFCON പ്രൈവറ്റ് ലിമിറ്റഡില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം.
വിവിധ തസ്തികകളിലായി ആറു ഒഴിവുകളാണുള്ളത്. കരാര്‍ നിയമനം ആണെങ്കിലും കാലാവധി നീട്ടാന്‍ സാധ്യതയേറെയാണ്.

വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ

തസ്തിക, യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ താഴെ കൊടുക്കുന്നു.

പ്രോജക്ട് എന്‍ജിനീയര്‍: ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം.
8 മുതല്‍ 12 വര്‍ഷം വരെ പരിചയം
പരമാവധി പ്രായം: 50 വയസ്സ്.
ശമ്പളം: 80,000 മുതല്‍ 1,20,000 വരെ

അസിസ്റ്റന്റ് പ്രോജക്ട് എന്‍ജിനീയര്‍: സിവില്‍/ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ/ ബിരുദമാണ് യോഗ്യത.
പരമാവധി പ്രായം: 45 വയസ്സ്.
അഞ്ച് മുതല്‍ എട്ടുവര്‍ഷം വരെ പരിചയം.
ശമ്പളം: 50,000 മുതല്‍ 80,000 വരെ.

READ ALSO: കാത്തിരുന്ന കേന്ദ്രസര്‍ക്കാര്‍ ജോലി കൈയത്തും ദൂരത്ത്; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം; 14582 ഒഴിവുകള്‍ | SSC CGL Recruitment 2025

ക്വാണ്ടിറ്റി സര്‍വേയര്‍: സിവില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം.
അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ പരിചയം.
പരമാവധി പ്രായം: 45 വയസ്സ്
50,000 മുതല്‍ 1,00,000 വരെ ശമ്പളം ലഭിക്കും.

ഡോക്യുമെന്റ് കണ്‍ട്രോളര്‍: ബിബിഎ അല്ലെങ്കില്‍ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദം.
രണ്ടുമുതല്‍ നാലുവര്‍ഷം വരെ പരിചയം അഭികാമ്യം.
35 വയസ്സ് കവിയരുത്.
20,000 മുതല്‍ 40,000 വരെയാണ് ശമ്പളം ലഭിക്കുക.

വിദ്യാഭ്യാസ, തൊഴില്‍ സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സിനായി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യുക.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 25 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Visit Now: www.cmd.kerala.gov.in

KIIFCON Private Ltd. is a private limited company with 100% equity owned by the Kerala Infrastructure Investment Fund Board (KIIFB). Sanctioned by the Government of Kerala, KIIFCON was established on 17th August 2022, and in its first year (2022-23), KIIFCON achieved a turnover of INR 4.43 Crores and a profit of 1.81 Crore. In its second year of operation, KIIFCON achieved a turnover of 9.13 Crores and a profit of 2.08 Crores.