20
Jun 2025
Mon
20 Jun 2025 Mon
udf lead nilambur

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വന്‍ മുന്നേറ്റം. (Nilambur by election result: UDF ahead in all seven rounds; Shaukat’s lead crosses 5000) ഏഴ് റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 5156 വോട്ടുകളുടെ ലീഡ് നേടി. എല്‍ഡിഎഫിലെ എം സ്വരാജാണ് തൊട്ടുപിന്നില്‍. പി വി അന്‍വര്‍ ഞെട്ടിക്കുന്ന പ്രകടനവുമായി മൂന്നാം സ്ഥാനത്തുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആര്യാടന്‍ ഷൗക്കത്തിന് ഇതിനകം 32117 വോട്ടുകള്‍ ലഭിച്ചു. എം സ്വരാജ് 26543 വോട്ടുകള്‍ നേടി. എല്‍ഡിഎഫും യുഡിഎഫും എഴുതിത്തള്ളിയ പിവി അന്‍വര്‍ ഏഴ് റൗണ്ടുകളില്‍ നിന്ന് 9682 വോട്ടുമായി കരുത്ത് തെളിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക