25
Jun 2025
Wed
25 Jun 2025 Wed
14 year old girl committed suicide after faced discrimination from school

മാര്‍ക്ക് കുറഞ്ഞതിന് ക്ലാസ് മാറ്റിയിരുത്തിയതടക്കമുള്ള സ്‌കൂള്‍ അധികൃതരുടെ മാനസികപീഡനം മൂലം 14കാരി ജീവനൊടുക്കി. പാലക്കാട് നാട്ടുകല്ലിലാണ് സംഭവം. ശ്രീകൃഷ്ണപുരം സെന്റ് ഡൊമനിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയില്‍ ആശിര്‍ നന്ദയാണ് തൂങ്ങിമരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പെണ്‍കുട്ടിയുടെ വീട്ടുകാരാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനിക്കെതിരേ നടത്തിയ മാനസിക പീഡനം വെളിപ്പെടുത്തിയത്. മാര്‍ക്ക് കുറഞ്ഞപ്പോള്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തിയെന്നും ഇതില്‍ ആശിര്‍ നന്ദയ്ക്ക് മനോവിഷമം ഉണ്ടായിരുന്നതായും കുട്ടിയുടെ അച്ഛനും അമ്മയും പറയുന്നു. ഇന്നലെയാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ALSO READ: ഇടുക്കിയില്‍ ഒമ്പതാം ക്ലാസുകാരന്‍ തൂങ്ങിമരിച്ചു