28
Jul 2025
Tue
28 Jul 2025 Tue
Man Slits Teen's Throat At Madhya Pradesh Hospital, Doctor Films Murder

ഭോപ്പാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ ആശുപത്രിയില്‍വച്ച് നഴ്‌സിങ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്തുകൊന്നു. ഭോപ്പാലിലെ നര്‍സിംഗ്പൂരില്‍ നടന്ന ഹൃദയഭേദകമായ സംഭവത്തില്‍ 18 വയസ്സുള്ള ട്രെയിനി നഴ്‌സ് സന്ധ്യ ചൗധരിയാണ് മരിച്ചത്.
സന്ധ്യയെ കൊലപ്പെടുത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി 22 വയസ്സുള്ള അഭിഷേക് കോഷ്ടി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിഷേക് പോലീസിനോട് കുറ്റം സമ്മതിച്ചു. സന്ധ്യയുമായി പ്രണയത്തിലായിരുന്നുവെന്നും പിന്‍മാറിയതിനാലാണ് കൃത്യം നടത്തിയതെന്നും അഭിഷേക് കോഷ്തി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 27 ന് ഉച്ചകഴിഞ്ഞാണ് ഈ സംഭവം നടന്നത്. നര്‍സിംഗ്പൂരിലെ ജില്ലാ ആശുപത്രിയില്‍ നഴ്‌സായി പരിശീലനം നേടുകയായിരുന്നു സന്ധ്യ. സന്ധ്യ ഒരു കസേരയില്‍ ഇരിക്കുമ്പോള്‍ കാമുകന്‍ ആശുപത്രിയില്‍ കയറി സന്ധ്യയെ മര്‍ദ്ദിക്കാന്‍ തുടങ്ങുകയും തുടര്‍ന്ന് കൊലപ്പെടുത്തുകയുമായിരുന്നു.

സമീപത്തുണ്ടായിരുന്ന രോഗികള്‍ പ്രതിയെ തടയാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. ഇതിനിടയില്‍, പ്രതി പോക്കറ്റില്‍ നിന്ന് ഒരു കത്തി പുറത്തെടുത്ത് സ്വയം ആക്രമിച്ചു. തുടര്‍ന്ന് സന്ധ്യയെ ആക്രമിച്ചു. പിന്നാലെ കത്തി നേരെ സന്ധ്യയുടെ കഴുത്തിലേക്ക് ചെന്നു കഴുത്ത് കീറുകയുമായിരുന്നു.

ആക്രമണത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. സന്ധ്യ ഉടന്‍ തന്നെ നിലത്ത് വീണു. സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ മുഴുവന്‍ ആശുപത്രി ജീവനക്കാരും സ്ഥലത്തെത്തി സന്ധ്യയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ധാരാളം രക്തം നഷ്ടപ്പെട്ടതിനാല്‍ അവരുടെ ജീവന്‍ രക്ഷിക്കാനായില്ല. പ്രതി ആക്രമിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിക്കാതെ മൊബൈല്‍ വീഡിയോ എടുക്കുകയായിരുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

പോലീസ് സ്ഥലത്തെത്തി അല്‍പ്പസമയത്തിനുള്ളില്‍ പ്രതിയെ കണ്ടെത്തി ഉടന്‍ തന്നെ കസ്റ്റഡിയിലെടുത്തു. സന്ധ്യയെ തനിക്ക് വളരെക്കാലമായി അറിയാമെന്ന് പ്രതി അഭിഷേക് പോലീസിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി അവര്‍ തമ്മില്‍ സംസാരിച്ചിരുന്നു.

സന്ധ്യയുടെ മരണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് ആശുപത്രി അടച്ചുപൂട്ടി. അതേസമയം, രോഷാകുലരായ ജനക്കൂട്ടവും സന്ധ്യയുടെ കുടുംബാംഗങ്ങളും ആശുപത്രി വളഞ്ഞു. പ്രതിയുടെ വീട് പൊളിച്ചുമാറ്റണമെന്നും അയാളെ തൂക്കിക്കൊല്ലണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേസ് അതിവേഗ കോടതിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് അറിയിച്ചു.

A horrifying act of violence has exposed deep cracks in public safety and hospital security in Madhya Pradesh. On June 27, inside the government district hospital of Narsinghpur, a 19-year-old girl named Sandhya Chaudhary, a Class 12 student, was brutally murdered in full public view by a man obsessed with her – and no one intervened.