16
Jul 2025
Tue
16 Jul 2025 Tue
father son duo dies within minutes due to heart attack

ഹൃദയാഘാതമുണ്ടായ അച്ഛനുമായി ആശുപത്രിയിലേക്ക് പോകവെ മകനും ഹൃദയാഘാതം. മിനിറ്റുകളുടെ വ്യത്യാസത്തില്‍ ഇരുവരും മരിച്ചു. മലപ്പുറം നിലമ്പൂര്‍ എരുമമുണ്ട സ്വദേശികളായ പുത്തന്‍പുരയ്ക്കല്‍ തോമസ്(78), മകന്‍ ടെന്‍സ് തോമസ്(50)എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടില്‍ വച്ച് കുഴഞ്ഞുവീണ തോമസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ വാഹനത്തില്‍ വച്ച് ടെന്‍സിന് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇരുവരെയും ചുങ്കത്തറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിച്ചു.

ALSO READ: നടി മിനു മുനീര്‍ അറസ്റ്റില്‍