മദീന: കണ്ണൂർ സ്വദേശിയായ ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനെത്തിയ കണ്ണൂർ തില്ലങ്കരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഭാര്യയ്‌ക്കൊപ്പം ഹജ്ജ് പൂർത്തീകരിച്ച് മദീന സന്ദർശനത്തിനെത്തിയതായിരുന്നു അസീസ്.
|
ദേഹസ്വാസ്ഥ്യത്തെ തുടർന്നു മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. മരണ വിവരം അറിഞ്ഞു റിയാദിലുള്ള മകൻ മദീനയിലെത്തി. മരണാനന്തര കർമ്മങ്ങൾക്കും മറ്റും മദീന കെഎംസിസി വെൽഫെയർ വിങ് സഹായത്തിനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് മദീനയിൽ മാറാവുചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Kannur native Hajj pilgrim dies in Medina
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





