23
Jul 2025
Fri
23 Jul 2025 Fri
Priest found hang dead in Kasarkode

പള്ളി വികാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് അമ്പലത്തറ ഏഴാംമൈലില്‍ ആണ് സംഭവം. പോര്‍ക്കളം എംസിബിഎസ് ആശ്രമത്തിലെ അസിസ്റ്റന്റായ ഫാ.ആന്റണി ഉള്ളാട്ടിലിനെ(44)യാണ് മരിച്ച നിലയില്‍ കണ്ടത്. പള്ളി വകയായുള്ള പഴയ കെട്ടിടത്തിലായിരുന്നു മൃതദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇരിട്ടി എടൂര്‍ സ്വദേശിയാണ് ഫാ.ആന്റണി. ഒരു വര്‍ഷമായി പോര്‍ക്കളം എംസിബിഎസ് ആശ്രമത്തില്‍ താമസിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഫാ. ആന്റണി കുര്‍ബാനയ്ക്ക് പോയിരുന്നില്ല. ഇതിനാല്‍ ആശ്രമത്തിലെ മറ്റൊരു വൈദികന്‍ രാത്രി വൈകി ആന്റണിയുടെ മുറിയില്‍ എത്തിയെങ്കിലും അദ്ദേഹത്തെ അവിടെ കണ്ടില്ല.

മുറിയില്‍  നോക്കിയപ്പോള്‍ ഒരു കത്ത് ലഭിച്ചു. വാടകയ്ക്ക് കൊടുത്ത വീട്ടിലുണ്ട് എന്നാണ് അതില്‍ എഴുതിയിരുന്നത്. തുടര്‍ന്ന് ഇവിടെ പോയി നോക്കിയപ്പോഴാണ് മൃതദേഹം കാണുന്നത്.

ALSO READ:  പള്ളി വികാരി തൂങ്ങിമരിച്ച നിലയില്‍