23
Jul 2025
Sun
23 Jul 2025 Sun
five year old boy drown in stream

കളിക്കുന്നതിനിടെ തോട്ടില്‍ വീണ് അഞ്ചുവയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ എടത്വാ ചെക്കിടിക്കാട് കണിയാംപറമ്പില്‍ ജെയ്‌സണ്‍ തോമസ്-ആഷ ദമ്പതികളുടെ മകന്‍ ജോഷ്വാ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. പച്ച-ചെക്കിടിക്കാട് വിമല നഴ്‌സറി സ്‌കൂള്‍ യുകെജി വിദ്യാര്‍ഥിയാണ് ജോഷ്വാ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടുമുറ്റത്തു നിന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തോട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ALSO READ: കാസർകോട് എട്ടുവയസ്സുകാരൻ തോട്ടിൽ വീണുമരിച്ചു