20
Jul 2025
Wed
20 Jul 2025 Wed
Man sucked in to flight engine moments before take off

ടേക്ക് ഓഫിനു മുമ്പ് വിമാനത്തിനു മുന്നിലെത്തിയ യുവാവിനെ എന്‍ജിന്‍ വലിച്ചെടുത്തു. 35കാരനാണ് അപകടത്തില്‍ മരിച്ചത്. മിലനിലെ ബെര്‍ഗാമോ വിമാനത്താവളത്തിലാണ് സംഭവം.(Man sucked in to flight engine moments before take off) ഇതേത്തുടര്‍ന്ന് 19 വിമാനസര്‍വീസുകളാണ് മുടങ്ങിയത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനായി റണ്‍വേയില്‍ കിടക്കുമ്പോഴാണ് യുവാവ് ഇതിനു മുന്നിലേക്ക് ഓടിയെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് എങ്ങനെയാണ് യുവാവ് റണ്‍വേയില്‍ എത്തിയതെന്നു വ്യക്തമല്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു. അപകടം നടന്ന റണ്‍വേയുടെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിര്‍ത്തിവച്ചതാണ് വിമാനസര്‍വീസുകള്‍ മുടങ്ങാന്‍ കാരണമായത്.

ALSO READ: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ ഇറങ്ങി മറ്റൊരു വിമാനം; ഒഴിവായത് വന്‍ അപകടം

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക