15
Jul 2025
Thu
15 Jul 2025 Thu
Saudi Arabia will allow non-Saudis to own property in designated areas of the Kingdom

റിയാദ്: മക്കയിലും മദീനയിലും ഒഴികെ സൗദിയില്‍ ഇനി പ്രവാസികള്‍ക്കും ഭൂമി വാങ്ങാം. വിദേശികള്‍ക്ക് ഭൂമി വാങ്ങാന്‍ അനുവദിക്കുന്ന നിയമത്തിന് സഊദി മന്ത്രിസഭ അംഗീകാരം നല്‍കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് സുപ്രധാന തീരുമാനം എടുത്തത്. പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് നിയമം 2026 ജനുവരി ഒന്നിനു നിലവില്‍ വരും. സൗദി മന്ത്രിസഭ പുതുക്കിയ നിയമനിര്‍മ്മാണത്തിന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.

വിദേശ നിക്ഷേപകരെയും റിയല്‍ എസ്റ്റേറ്റ് കമ്പനികളെയും സഊദി വിപണിയിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. പാര്‍പ്പിടങ്ങള്‍ അടക്കം റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ലഭ്യത വര്‍ധിപ്പിക്കാന്‍ പുതിയ നിയമം സഹായിക്കും. റിയല്‍ എസ്റ്റേറ്റ് മേഖല വികസിപ്പിക്കാനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിയമനിര്‍മാണങ്ങളുടെ തുടര്‍ച്ചയെന്നോണമാണ് പരിഷ്‌കരിച്ച റിയല്‍ എസ്റ്റേറ്റ് ഉടമസ്ഥാവകാശ നിയമം മന്ത്രിസഭ അംഗീകരിച്ചതെന്ന് നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി മാജിദ് അല്‍ഹുഖൈല്‍ പറഞ്ഞു.

പുതിയ നിയമം പ്രാബല്യത്തില്‍വരുന്നതോടെ വിദേശികള്‍ക്ക് റിയാദ്, ജിദ്ദ നഗരങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രത്യേക പ്രദേശങ്ങളിലും റിയല്‍ എസ്റ്റേറ്റ് സ്വന്തമാക്കാന്‍ കഴിയും. എന്നാല്‍, മക്കയിലും മദീനയിലും ഇതിനു പ്രത്യേക വ്യവസ്ഥകളുണ്ടാകുമെന്നും നഗരസഭാ, പാര്‍പ്പിടകാര്യ മന്ത്രി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റിയായിരിക്കും വിദേശികള്‍ക്ക് സ്വത്തവകാശങ്ങള്‍ സ്വന്തമാക്കാനും നേടാനും കഴിയുന്ന ഭൂമിശാസ്ത്ര പരിധി നിര്‍ദേശിക്കുക.

പുതിയ നിയമം ഔദ്യോഗിക ഗെസറ്റില്‍ പ്രസിദ്ധീകരിച്ചതിനു ശേഷം 180 ദിവസത്തിനുള്ളില്‍ പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ പരിഷ്‌കരിച്ച നിയമത്തിന്റെ എക്‌സിക്യൂട്ടീവ് നിയമാവലി അതോറിറ്റി പരസ്യപ്പെടുത്തും.

മുനിസിപ്പല്‍, അഫയേഴ്‌സ്, ഹൗസിംഗ് മന്ത്രിയും റിയല്‍ എസ്റ്റേറ്റ് ജനറല്‍ അതോറിറ്റി ചെയര്‍മാനുമായ മജീദ് അല്‍ ഹൊഗൈല്‍ ഇതിനെ പ്രശംസിച്ചു. ‘രാജ്യത്തിന്റെ സമഗ്രമായ റിയല്‍ എസ്റ്റേറ്റ് പരിഷ്‌കരണ അജണ്ടയുടെ ഒരു വിപുലീകരണം’ എന്നാണ് അല്‍ ഹൊഗൈല്‍ നിയമത്തെ അഭിനന്ദിച്ചത്.

Saudi Arabia will allow non-Saudis to own property in designated areas of the Kingdom beginning in January 2026, under a newly approved law that marks a major step in the Kingdom’s ongoing efforts to attract foreign investment and expand its real estate sector.