17
Jul 2025
Sun
17 Jul 2025 Sun
GOOD TRAIN FIRE

ചെന്നൈ: തമിഴ്‌നാട്ടില്‍ എണ്ണയുമായി വന്ന ചരക്കു തീവണ്ടിക്ക് തീപിടിച്ചു.(Train carrying oil catches fire in Tamil Nadu; Chennai-bound trains cancelled)  തിരുവള്ളൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്ത് വെച്ചാണ് അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തീ നിയന്ത്രിക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. ഇത് പ്രദേശത്തെ ട്രെയിന്‍ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. ഗുഡ്സ് ട്രെയിനിന് തീപിടിച്ച സ്ഥലം ജില്ലാ പൊലീസ് സൂപ്രണ്ട് ശ്രീനിവാസ പെരുമാള്‍ നേരിട്ട് സന്ദര്‍ശിച്ചു.

‘പൊതുജനം തീപിടിത്തം കാണാന്‍ വരരുത്’ എന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. തിരുവള്ളൂര്‍ വഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകളും വിവിധ സ്ഥലങ്ങളില്‍ നിര്‍ത്തിയിരിക്കുകയാണ്. ആരക്കോണത്ത് നിന്ന് ചെന്നൈയിലേക്കുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.