26
Jul 2025
Tue
26 Jul 2025 Tue
youth arrested

മംഗളൂരു: പൊതുസ്ഥലത്ത് വടിവാള്‍ വീശി പരാക്രമം കാണിക്കുകയും പള്ളിയിലേക്ക് അതിക്രമിച്ചു കയറയുകയും ചെയ്ത യുവാവ് അറസ്റ്റില്‍. (Youth arrested for breaking into mosque with sword) ഹസ്സന്‍ സ്വദേശിയും ബണ്ട്വാളില്‍ താമസക്കാരനുമായ രാജു(45)വാണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിങ്കളാഴ്ച ഉച്ചയോടെ പുത്തൂരിലെ കസബ ബൊളുവാരുവിലാണ് ഇയാള്‍ അക്രമാസക്തനായത്. വടിവാള്‍ വീശി ചുറ്റും നിന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് പള്ളിയിലേക്ക് ഓടിക്കയറി. വിവരമറിഞ്ഞ് പുത്തൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇന്ത്യന്‍ ആയുധ നിയമത്തിലെ സെക്ഷന്‍ 25(1ബി)(ബി), ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) സെക്ഷന്‍ 110 എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.