27
Jul 2025
Tue
27 Jul 2025 Tue
newly wed bride found hang dead

നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആലപ്പാട് കുയിലംപറമ്പില്‍ പരേതനായ മനോജിന്റെ മകളും പെരിഞ്ഞനം പുതുമഠത്തില്‍ രഞ്ജിത്തിന്റെ ഭാര്യയുമായ നേഹ(22)യാണ് മരിച്ചത്.  എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ നേഹയും രഞ്ജിത്തും തമ്മിലുള്ള വിവാഹം ആറുമാസം മുമ്പാണ് നടന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായറാഴ്ച നേഹയെ ആലപ്പാട്ടെ വീട്ടിലെത്തിച്ച് രഞ്ജിത്ത് മടങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് യുവതി തൂങ്ങിമരിച്ചത്. മുറിയില്‍ നിന്ന് നേഹ പുറത്തുവരാതിരിക്കുകയും വിളിച്ചിട്ട് പ്രതികരിക്കാതെയും വന്നതോടെ കതക് ചവിട്ടിത്തുറന്നപ്പോഴാണ് മൃതദേഹം കാണുന്നത്.

ALSO READ: കണ്ടെയ്‌നര്‍ ലോറി തലയിലൂടെ കയറിയിറങ്ങി നവവധുവിന് ദാരുണാന്ത്യം