12
Jul 2025
Wed
12 Jul 2025 Wed
Saudi arrests 12 expats for prostitution in apartment

അക്ബര്‍ പൊന്നാനി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദക്ഷിണ സൗദിയിലെ നജ്റാന്‍ നഗരത്തില്‍ വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 പ്രവാസികള്‍ അറസ്റ്റില്‍. നജ്റാന്‍ പോലീസ് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ് റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തിവന്ന വേശ്യാലയം റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടിയത്. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് പിടിയിലായത്.

എന്നാല്‍ പിടിയിലായവര്‍ ഏതു രാജ്യക്കാരാണെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. നജ്റാന്‍ ആഭ്യന്തര വകുപ്പിലെ കമ്മ്യൂണിറ്റി സുരക്ഷയ്ക്കും മനുഷ്യക്കടത്ത് തടയുന്നതിനുമുള്ള വിഭാഗവുമായി ചേര്‍ന്ന് പോലീസ് പ്രത്യേക ദൗത്യസേന നടത്തിയ നീക്കത്തിലൂടെയാണ് പ്രതികള്‍ വലയിലായത്. പ്രതികളെ പബ്ലിക് പ്രോസിക്യൂഷന്‍ ഓഫിസിലേക്ക് റഫര്‍ ചെയ്തതായി പബ്ലിക് സെക്യൂരിറ്റി സ്ഥിരീകരിച്ചു.

ALSO READ: മലാപ്പറമ്പിലെ പെണ്‍വാണിഭകേന്ദ്രത്തിലെ ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക