29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
petrol fire

കൊച്ചി: വടുതലയില്‍ മധ്യവയസ്‌കരായ ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി തൂങ്ങിമരിച്ചു. വടുതല പൂവത്തിങ്കല്‍ വില്യംസ് കൊറയയാണ് (52) മരിച്ചത്. വടുതല കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ക്രിസ്റ്റഫര്‍ (52), മേരി (46) എന്നിവരാണ് വില്യംസിന്റെ ആക്രമണത്തിനിരയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യക്തിവൈരാഗ്യമാണ് പ്രകോപനത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റ ദമ്പതികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 50 ശതമാനത്തോളം പൊള്ളലേറ്റ ക്രിസ്റ്റഫര്‍ ഗുരുതരാവസ്ഥയിലാണ്.

എറണാകുളം ലൂര്‍ദ് ആശുപത്രിക്ക് സമീപം ഗോള്‍ഡ് സ്ട്രീറ്റില്‍ വെള്ളിയാഴ്ച രാത്രി 9.45ഓടെയാണ് സംഭവം. ക്രിസ്റ്റഫറും മേരിയും പള്ളിയില്‍നിന്ന് സ്‌കൂട്ടറില്‍ മടങ്ങിവരവേ വഴിയില്‍നിന്ന വില്യംസ് ഇവരുടെ ദേഹത്ത് കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് ലൈറ്റര്‍കൊണ്ട് കത്തിക്കുകയായിരുന്നു.

ALSO READ: Kerala Rain Updates: കേരളത്തില്‍ തോരാ മഴ, രാവിലെ മുതല്‍ ഇരുട്ടുമൂടി നിലക്കാതെ പെയ്യുന്നു, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് മുന്നറിയിപ്പ്

ബഹളംകേട്ട് നാട്ടുകാര്‍ നോര്‍ത്ത് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ വില്യംസിനെ കണ്ടെത്തുകയായിരുന്നു.

വില്യംസ് ക്രിസ്റ്റഫറിന്റെ വീട്ടിലേക്ക് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ വഴക്കുണ്ടാവാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ക്രിസ്റ്റഫര്‍ വീട്ടില്‍ സി.സി.ടി.വി കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടും വില്യംസ് ഇവരുമായി വഴക്കുണ്ടാക്കിയിരുന്നെന്ന് പരിസരവാസികള്‍ പറയുന്നു. മരിച്ച വില്യംസ് അവിവാഹിതനാണ്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement