സ്‌കൂളിലേക്ക് പോകാന്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ച് ബലമായി കാറില്‍ പിടിച്ചുകയറ്റി ലൈംഗിക അതിക്രമം കാട്ടി യുവാവ്. (Youth arrested for sexual assault on school girl) പത്തനംതിട്ടയിലെ ഇലവുംതിട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കാന്‍ ശ്രമിച്ച അയിരൂര്‍ നോര്‍ത്ത് ചെറുകോല്‍പ്പുഴ ഇടത്തറമണ്‍ മുണ്ടപ്‌ളാക്കല്‍ വീട്ടില്‍ അജിത്തിനെ (31) ഇലവുംതിട്ട പൊലീസ് പിടികൂടി.
|
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളിലേക്ക് വലിച്ച് കയറ്റിയ ശേഷം ദേഹത്ത് കടന്നുപിടിക്കുകയും ഉപദ്രവിക്കുകയുമായിരുന്നു. പെണ്‍കുട്ടി സ്‌കൂളിലേക്ക് പോകാനായി പുതിയത്തു പടിക്കല്‍ ബസ് സ്റ്റോപ്പിന് സമീപത്തു നില്‍ക്കുകയായിരുന്നു. പെട്ടെന്ന് കാറിലെത്തിയ അജിത്ത് അകത്തേക്ക് പിടിച്ചുവലിച്ചു കയറ്റുകയായിരുന്നു.
പെണ്‍കുട്ടിയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അജിത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കുട്ടിയുടെ ദേഹച്ച് നഖം കൊണ്ട് മുറിവേറ്റിട്ടുണ്ട്.
അയിരൂരില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ കുട്ടിയെ കയറ്റിക്കൊണ്ടുപോയ കാറും പൊലീസ് പിടിച്ചെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


