24
Jul 2025
Thu
24 Jul 2025 Thu
Rapper Vedan

കൊച്ചി: റാപ്പര്‍ വേടനെതിരെ ബലാത്സംഗക്കേസ്. യുവഡോക്ടറുടെ പരാതിയിലാണ് കേസെടുത്തത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2021 ആഗസ്ത് മുതല്‍ 2023 മാര്‍ച്ചുവരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്ന പരാതിയില്‍ തൃക്കാക്കര പൊലീസാണ് കേസെടുത്തത്. എന്നാല്‍, തന്നെ കുടുക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നതെന്നും മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിക്കുമെന്നും വേടന്‍ പ്രതികരിച്ചു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. കോഴിക്കോട് ഫ്‌ലാറ്റിലെത്തി ആദ്യം പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചു. ബന്ധത്തില്‍നിന്ന് അകന്നതോടെയാണ് യുവതി പരാതി നല്‍കിയത്. മൊഴി പരിശോധിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അതിനുശേഷം നടപടിയുണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

ALSO READ: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിച്ചതിന് ജയിലില്‍ അടച്ച ഷര്‍ജീല്‍ ഇമാം ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും

ഐപിസി 376 (2) വകുപ്പ് അനുസരിച്ചാണ് കേസ്. ഭാരതീയ ന്യായ് സംഹിത വരുന്നതിനു മുന്‍പുള്ള സംഭവമായതിനാലാണ് ഈ വകുപ്പ് അനുസരിച്ച് കേസെടുത്തത്.

തന്നെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്തശേഷം പിന്നീട് ഒഴിവാക്കിയെന്ന് യുവതിയുടെ മൊഴിയില്‍ പറയുന്നു. യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാണ് പൊലീസ് പുലര്‍ച്ചെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്.

നിയമപരമായി നേരിടാന്‍ വേടന്‍
കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന് വേടന്‍ അറിയിച്ചു. തന്നെ വേട്ടയാടാനുള്ള ആസൂത്രിത നീക്കമാണ് കേസിന് പിന്നില്‍. തന്നെ കുടുക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള നിര്‍ണായകമായ തെളിവുകള്‍ കൈയിലുണ്ട്. കേസ് സംബന്ധിച്ച് കൃത്യമായ സൂചന തനിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഓഡിയോ ക്ലിപ്പുകള്‍ കൈയിലുണ്ട്. ഇതടക്കമുള്ള തെളിവുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് വേടന്റെ നീക്കം.
English News Summary
Rape case against rapper Vedan. The case was registered on the complaint of a young doctor. The complaint states that he raped her on the promise of marriage.