വിവാഹദിവസം രാത്രി നവവധു ജീവനൊടുക്കി. ആന്ധ്രയിലെ സത്യസായി ജില്ലയിലെ പെനുകൊണ്ടയിലെ സോമന്ദേപ്പള്ളിയിലാണ് സംഭവം. 22കാരിയായ ഹര്‍ഷിതയാണ് മരിച്ചത്. കര്‍ണാടക ദിബ്ബുരിപ്പള്ളി സ്വദേശിയായ നാഗേന്ദ്രയുമായാണ് ഹര്‍ഷിതയുടെ വിവാഹം കഴിഞ്ഞത്.
|
യുവതിയുടെ വീട്ടിലായിരുന്നു വിവാഹദിവസം രാത്രി ഭര്‍ത്താവും തങ്ങേണ്ടിയിരുന്നത്. രാത്രിയില്‍ നാഗേന്ദ്ര ഭാര്യയുടെ മുറിയിലേക്ക് ചെന്നെങ്കിലും വാതില്‍ കുറ്റിയിട്ടിരിക്കുകയായിരുന്നു. വിളിച്ചെങ്കിലും പ്രതികരണമില്ലാതെ വന്നതോടെ ബന്ധുക്കള്‍ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടത്.
ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. യുവതി ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. സമ്മതമില്ലാതെയാണോ യുവതിയെ നഗേന്ദ്രനുമായി വിവാഹം കഴിപ്പിച്ചത് എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ചുവരികയാണ്.
ALSO READ: ചെവിയില്‍ കീടനാശിനി ഒഴിച്ച് ഭര്‍ത്താവിനെ കൊന്നു; സഹായിയായി കാമുകന്‍; ഒടുവില്‍ കുടുങ്ങി



