റിയാലിറ്റി ഷോകളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. അമൃതയ്ക്കും ഗായികയായ സഹോദരി അഭിരാമിക്കും ഏറെ ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങള്‍ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഗായിക പങ്കുവച്ച തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രമാണ് ചര്‍ച്ചയാകുന്നത്.
|
ജന്മദിനത്തില്‍ അനുജത്തിയും ഗായികയുമായ അഭിരാമി സുരേഷ് നല്‍കിയ കേക്കിന്റെ ചിത്രം അമൃത സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു്. കേക്കില്‍ പാട്ടുപാടുന്ന ഒരു സ്ത്രീയെയും പുറകിലായി മേശമേല്‍ ഇരിക്കുന്ന ഒരു പുരുഷനെയും കാണാം. പുരുഷന്റെ അരികിലും ഒരു മൈക്ക് കാണാം.
‘എ ആര്‍ റഹ്‌മാന്‍ സാറിനെ ആണ് കേക്കില്‍ ഉദ്ദേശിച്ചത് ഗായ്സ്. കേക്ക് ഐഡിയ ബൈ മൈ ഒണ്‍ ആന്റ് ഒണ്‍ലി അഭി. ഹാപ്പി ബര്‍ത്ത്ഡേ ടു മി’ -എന്നാണ് താരം സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.
ALSO READ: പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതി; പാക് ക്രിക്കറ്റ് താരം അറസ്റ്റില്‍
പോസ്റ്റില്‍ രസകരമായ കമന്റുകളും നിറയുന്നുണ്ട്. ‘പറഞ്ഞത് നന്നായി, കോടതിയിലെ ജഡ്ജിയെ പോലെ തോന്നി’, ‘എ ആര്‍ റഹ്‌മാന്‍ കാണണ്ട’, ‘പറഞ്ഞത് നന്നായി. അല്ലെങ്കില്‍ തെറ്റിദ്ധരിച്ചേനെ’, ‘റഹ്‌മാന്‍ സാര്‍ അറിഞ്ഞാലും ക്ഷമിച്ചു കൊള്ളും ആള് പാവമാണ്’, ‘കുഴപ്പില്ല ഏകദേശം ആയിട്ടുണ്ട്’, ‘ഓഹോ ഞാന്‍ വിചാരിച്ചു അലിന്‍ ജോസ് പെരേര ആണെന്ന്’ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
എന്നിട്ടവിടെ പിങ്കു കാര്‍ട്ടൂണിലെ മഞ്ഞില്‍ നില്‍ക്കുന്ന രണ്ട് പെന്‍ഗ്വിനെ മാത്രമേ കാണുന്നുള്ളൂ എന്ന് മറ്റൊരാള്‍ കമന്റിട്ടു.
English News Summary
Amrita Suresh is a singer who is very popular among Malayalis through her reality shows. Amrita and her sister Abhirami, who is also a singer, have many fans. The star is active on social media and often shares her special moments with her fans. Now, the singer has shared a picture of her birthday celebration that is becoming a topic of discussion.


