29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
SNAP CHAT

കുവൈത്ത് സിറ്റി സ്‌നാപ്ചാറ്റ് അക്കൗണ്ടിലൂടെ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്ത യുവാവിന് ശിക്ഷ വിധിച്ച് കുവൈത്ത് കോടതി. മൂന്ന് വര്‍ഷം കഠിന തടവാണ് കോടതി വിധിച്ചത്. പൊതു ധാര്‍മികത ലംഘിക്കുകയും അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രതിക്ക് 5,000 കുവൈത്തി ദീനാര്‍ (ഏകദേശം 14.5 ലക്ഷം രൂപ) പിഴ ചുമത്തിയിട്ടുമുണ്ട്. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സൈബര്‍ ക്രൈം വകുപ്പ് നടത്തിയ രഹസ്യാന്വേഷണത്തിലാണ് തെളിവുകള്‍ കണ്ടെത്തിയത്. പ്രതി അധാര്‍മിക പ്രവൃത്തികള്‍ ചെയ്തതായും തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് അനാശാസ്യം പരസ്യമായി പ്രോത്സാഹിപ്പിച്ചതായും അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.

രേഖപ്പെടുത്തിയ റെക്കോര്‍ഡിംഗുകളും ഇലക്ട്രോണിക് ആശയവിനിമയങ്ങളും പ്രതിക്കെതിരായ തെളിവായി പ്രോസിക്യൂട്ടര്‍മാര്‍ കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ പോസ്റ്റുകളെ സാമൂഹിക മൂല്യങ്ങളുടെ നഗ്നമായ ലംഘനം എന്നും ഗുരുതരമായ നിയമ ലംഘനം എന്നും സൈബര്‍ ക്രൈം വകുപ്പ് റിപ്പോര്‍ട്ട് വിശേഷിപ്പിച്ചു.

സമാനമായ കുറ്റകൃത്യങ്ങള്‍ തടയാനും രാജ്യത്തിന്റെ ധാര്‍മിക ഘടന സംരക്ഷിക്കാനും പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് സൈബര്‍ ക്രൈം വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിധിക്കെതിരെ അപ്പീലുമായി പ്രതി മുന്നോട്ടു പോകുമെന്നും സൂചനയുണ്ട്.

MTP Rafeek

ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement