യുപിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വ്യാജ പോലീസ് സ്‌റ്റേഷന്‍ കണ്ടെത്തി. നടത്തിപ്പുകാരായ ആറുപേര്‍ പിടിയില്‍. നോയിഡയിലെ സെക്ടര്‍ 70, ബിഎസ് 136ല്‍ ആയിരുന്നു ഇന്റര്‍നാഷനല്‍ പോലീസ് ആന്‍ഡ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരില്‍ ബോര്‍ഡ് വച്ചായിരുന്നു വ്യാജ പോലീസ് സ്‌റ്റേഷന്‍ പരസ്യമായി പ്രവര്‍ത്തിച്ചുവന്നിരുന്നത്.
|
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇവിടെ റെയ്ഡ് നടത്തുകയും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും പോലീസ് അടയാളങ്ങളും വ്യാജ രേഖകളുമൊക്കെ പിടിച്ചെടുത്തിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ പേരില്‍ തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റുകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്റര്‍പോളിന്റെ അംഗീകാരമുള്ള സ്ഥാപനമാണെന്നായിരുന്നു തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചിരുന്നത്.
ആറു പേരെ അറസ്റ്റ് ചെയ്തതായും ഇവരുടെ മൊബൈല്‍ ഫോണുകളും എടിഎം കാര്‍ഡുകളും വിസിറ്റിങ് കാര്‍ഡുകളും നെയിം ബോര്‍ഡുകളും 42300 രൂപയും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നതായി സെന്‍ട്രല്‍ നോയിഡ ഡിസിപി ശക്തി മോഹന്‍ അവസ്തി പറഞ്ഞു. ജൂണ്‍ നാലിനാണ് കെട്ടിടം സംഘം വാടകയ്‌ക്കെടുത്തതെന്നും 10 ദിവസം മുമ്പാണ് വ്യാജ പോലീസ് സ്‌റ്റേഷന്റെ പ്രവര്‍ത്തനം തുടങ്ങിയതെന്നും അവസ്തി വ്യക്തമാക്കി.
പശ്ചിമബംഗാള്‍ സ്വദേശികളാണ് പിടിയിലായവരെല്ലാം. ബിഎ ബിരുദധാരിയായ ബിഭാഷ് ചന്ദ്ര അധികാരി, ഇയാളുടെ മകനും അഭിഭാഷകനുമായ അരഗ്യ അധികാരി, പ്ലസ്ടു വിദ്യാഭ്യാസമുള്ള ബബുല്‍ ചന്ദ്ര മണ്ഡല്‍, പിന്റു ലാല്‍, സമ്പഡ മാല്‍, ആശിഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.
ALSO READ: യുപിയില്‍ വ്യാജ എംബസി പ്രവര്‍ത്തിച്ചത് ഏഴുവര്‍ഷം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





