ഉറിയടി പരിശീലിക്കുന്നതിനിടെ 11കാരന്‍ വീണുമരിച്ചു. മുംബൈയിലെ ദഹിസര്‍ മേഖലയില്‍ നടക്കാനിരിക്കുന്ന ഉറിയടി ആഘോഷത്തിന്റെ ഭാഗമായി മനുഷ്യ പിരമിഡ് രൂപീകരിക്കുന്നതിന്റെ പരിശീലനത്തിലേര്‍പ്പെട്ടിരുന്ന സംഘത്തില്‍ ഉള്‍പ്പെട്ട മഹാദേവ് ജാദവ് എന്ന ആണ്‍കുട്ടിയാണ് മരിച്ചത്.
|
ഉയരത്തില്‍ നിന്ന് താഴേക്ക് വീണ് പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുരക്ഷാ ഉപകരണങ്ങളൊന്നുമില്ലാതെയായിരുന്നു കുട്ടി മനുഷ്യപിരമിഡ് രൂപീകരണ പരിശീലനത്തില്‍ പങ്കെടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





