12
Aug 2025
Wed
12 Aug 2025 Wed
KSRTC conductor caught with Ganja

കെഎസ്ആര്‍ടിസി ജീവനക്കാരന്‍ കഞ്ചാവുമായി പിടിയിലായി. മാവേലിക്കര താലൂക്കില്‍ ഭരണിക്കാവ് വില്ലേജില്‍ പള്ളിക്കല്‍ മുറിയില്‍ ഉത്രട്ടാതി വീട്ടില്‍ സന്ദീപ് എന്ന ജിതിന്‍ കൃഷ്ണ(35)യാണ് പിടിയിലായത്. ഇയാളില്‍ നിന്ന് 1.286 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ആലപ്പുഴ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സെബാസ്റ്റ്യന്‍ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2010 മുതല്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടക്ടറായി ജോലിചെയ്യുന്ന സന്ദീപ് മാവേലിക്കര മൂന്നാംകുറ്റിക്ക് വടക്കുവശം ഉള്ള ആലിന്റെ ചുവട് ജങ്ഷനില്‍ വച്ചാണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരുമാസമായി ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നുവെന്ന് എക്‌സൈസ് പറഞ്ഞു.

ALSO READ: ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്‌സിനുള്ളില്‍ ചത്ത പാമ്പ്

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക