12
Aug 2025
Wed
12 Aug 2025 Wed
woman finds snake in egg puffs

ബേക്കറിയില്‍ നിന്ന് വാങ്ങിയ പഫ്‌സിനുള്ള ചത്ത പാമ്പിനെ കണ്ടെത്തി. പഫ്‌സ് കഴിക്കുന്നതിനിടെ യുവതി ഇതിനുള്ളില്‍ ചത്ത പാമ്പിന്‍ കുഞ്ഞിനെ കാണുന്നത്. പിന്നാലെ ബേക്കറിക്കെതിരേ പോലീസില്‍ പരാതി നല്‍കി യുവതി. തെലങ്കാനയിലെ മഹബൂബ നഗര്‍ ജില്ലയിലാണ് സംഭവം. ശ്രീസൈലയെന്ന യുവതിയാണ് ജാഡ്ചര്‍ല മുനിസിപാലിറ്റി മേഖലയിലെ അയ്യങ്കാര്‍ ബേക്കറിയില്‍ നിന്ന് മുട്ട പഫ്‌സ് വാങ്ങിയത്. വീട്ടിലെത്തിയ ശേഷം കുട്ടികള്‍ക്കൊപ്പം ഇതുകഴിക്കുന്നതിനിടെയാണ് പഫ്‌സിനുള്ളിലെ ചത്ത പാമ്പിനെ കാണുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇതോടെ യുവതി ബേക്കറിയില്‍ തിരികെയെത്തി ഉടമയോട് പാമ്പിനെ കണ്ട കാര്യം അറിയിച്ചെങ്കിലും ഇയാള്‍ ഇതു നിസ്സാരമായെടുക്കുകയും മുട്ടാന്യായങ്ങള്‍ പറയുകയും ചെയ്തു. ഇതോടെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ: കൂട്ട ആത്മഹത്യാശ്രമത്തിനിടെ ആറുവയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍; പീഡനപരാതിയില്‍ ഭര്‍തൃമാതാവും പിടിയിലായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക