നാഗാലാന്‍ഡ് ഗവര്‍ണറും മുന്‍ രാജ്യസഭാ എംപിയുമായ ലാ ഗണേഷന് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈ ടി നഗറിലെ വസതിയില്‍ തെന്നിവീണതിനെ തുടര്‍ന്ന് തലയ്ക്കുണ്ടായ ഗുരുതര പരിക്കുമൂലം അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
ആഗസ്ത് എട്ടിനായിരുന്നു അദ്ദേഹത്തിന് വീണു പരിക്കേറ്റത്. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കുകയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയുമായിരുന്നു. ഇവിടെ ചികില്‍സയിലിരിക്കെ വൈകീട്ട് 6.23നാണ് മരണം സംഭവിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ജനിച്ച ലാ ഗണേശന് ആര്‍എസ്എസ് പ്രവര്‍ത്തനായിരുന്നു. പിന്നീട് ബിജെപിയിലൂടെ രാഷ്ട്രീയത്തിലെത്തി. തമിഴ്നാട് ബിജെപി പ്രസിഡന്റായിട്ടുണ്ട്. മധ്യപ്രദേശില്‍ നിന്ന് രാജ്യസഭയിലെത്തിയത്.
ALSO READ: കൊല്ലത്ത് ക്ഷേത്രത്തില്‍ പോയി വരവെ വയോധികയെ ബലാല്‍സംഗം ചെയ്തു; യുവാവ് പിടിയില്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





