24
Aug 2025
Mon
24 Aug 2025 Mon
ramees and girl friend

കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസിലെ പ്രതി റമീസിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പിതാവ് റെഹീം, മാതാവ് ശെരീഫ എന്നിവരെ തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ന് തന്നെ ഇവരെ കോതമംഗലത്ത് എത്തിക്കും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തത്.

ALSO READ: ‘ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, ഇന്ത്യയില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണം!’; സ്വാതന്ത്ര്യ ദിനത്തില്‍ മധ്യവയസ്‌കനെ ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍

പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും പോയി മരിക്കാന്‍ പറഞ്ഞെന്നും ഗവ.ടി.ടി.ഐയിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. റമീസും കുടുംബവും തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു.