സ്വാതന്ത്ര്യ ദിനത്തില്‍ ജയ്ശ്രീറാം വിളിക്കാത്തതിന് മധ്യവയ്‌സകനെ ക്രൂരമായി മര്‍ദ്ദിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍. ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാളിലാണ് സംഭവം. മര്‍ദ്ദനമേറ്റ രക്തമൊഴുകുന്ന റിസ്വാന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
|
യുപിയിലെ സഹാറന്‍പൂര്‍ സ്വദേശിയായ റിസ്വാന്‍ അഹ്‌മദ് ആണ് അക്രമിക്കപ്പെട്ടത്. അക്രമത്തിന് നേതൃത്വം നല്‍കിയ മുകേഷ് ഭട്ട്, നവീന്‍ ഭണ്ഡാരി, മനീഫ് ബിഷ്ത് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
രാകേഷ് ലാല്‍ എന്നയാളുടെ കടയില്‍ ചായ കുടിക്കാന്‍ പോയതായിരുന്നു റിസ്വാന്‍. ആ സമയത്ത് അവിടെ മദ്യപിച്ചെത്തിയ മഹേഷ് ഭട്ട് റിസ്വാനോട് ജയ് ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിസമ്മതിച്ചതോടെ ഇയാളും മറ്റു രണ്ട് പേരും ചേര്‍ന്ന് തെറി വിളിക്കുകയും മര്‍ദിക്കുകയുമായിരുന്നു.
അക്രമികള്‍ റിസ്വാന്റെ താടി പിടിച്ചു വലിക്കുകയും മുറിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ഹിന്ദുക്കളുടെ രാജ്യമാണെന്നും ഇവിടെ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നും അക്രമികളില്‍ ഒരാള്‍ വിളിച്ചുപറഞ്ഞു.
ജയ് ശ്രീറാമും ഭാരത് മാതാ കീ ജയിയും വിളിച്ചില്ലെങ്കില്‍ വെട്ടിക്കൊല്ലുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. മര്‍ദ്ദനത്തിനിടയില്‍ അക്രമികളുടെ പിടിയില്‍ നിന്ന് കുതറി മാറിയ റിസ്വാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
അതേ ദിവസം തന്നെ ഇവര്‍ മറ്റൊരു സഹാറന്‍പൂര്‍ സ്വദേശിയായ മുത്തിയാര്‍ പുത്താന്‍ ഇസ്ലാമിനെയും ജയശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിച്ചതായി റിസ്വാന്‍ പറഞ്ഞു.
ALSO WATCH


