മധ്യസ്ഥര്‍ മുന്നോട്ടുവച്ച പുതിയ ഗസാ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചതായി റിപോര്‍ട്ട്. യുദ്ധം പൂര്‍ണമായി നിര്‍ത്തുന്നതിന് വഴിയൊരുക്കുന്നകരാറില് 60 ദിവസത്തെ വെടിനിര്‍ത്തലടക്കമുള്ള വ്യവസ്ഥകളാണ് ഉള്ളതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. ഖത്തറും ഈജിപ്തുമാണ് വെടിനിര്‍ത്തലിനായി മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്.
|
60 ദിവസത്തെ വെടിനിര്‍ത്തല്‍ കാലയളവില്‍ ഹമാസ് തങ്ങളുടെ പക്കലുള്ള ഇസ്രായേലീ ബന്ദികളില്‍ പകുതി പേരെയും മോചിപ്പിക്കണം. ഇതിനു പകരമായി ഇസ്രായേല്‍ ഫലസ്തീനി തടവുകാരെയും മോചിപ്പിക്കും. ഇവരുടെ എണ്ണം എത്രയെന്നു വ്യക്തമല്ല. ഗസയിലേക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നത് അനുവദിക്കും.
ALSO READ: സ്ലീപ്പര്‍ കോച്ചിനുള്ളില്‍ നായയെ കെട്ടിയിട്ട് ഉടമ മുങ്ങി; ട്രെയിന്‍ വൈകിയത് ഒരുമണിക്കൂര്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





