സ്ലീപ്പര്‍ കോച്ചിനുള്ളില്‍ ഉടമയില്ലാതെ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ നായ. നായയെ ഒഴിവാക്കാനുള്ള നീക്കങ്ങള്‍ വിഫലമായതോടെ ഒരു മണിക്കൂര്‍ വൈകി ട്രെയിന്‍ ലക്ഷ്യസ്ഥാനത്തേക്ക് തിരിച്ചു. നായയെ കെട്ടിയിരുന്ന കോച്ചില്‍ യാത്രികരില്ലാതെയായിരുന്നു ട്രെയിന്റെ യാത്ര.
|
ബിഹാറിലെ റക്‌സൗളില്‍ നിന്ന് സമസ്തിപ്പൂറിലേക്ക് പോവുകയായിരുന്നു ട്രെയിന്‍. പുലര്‍ച്ചെ 6.50ന് റക്‌സൗളില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിനില്‍ കയറാനെത്തിയ യാത്രികരാണ് ചങ്ങലയില്‍ ബന്ധിച്ച നായയെ സ്ലീപ്പര്‍ കോച്ചിനുള്ളില്‍ കണ്ടത്.
യാത്രികരെ കണ്ടതോടെ നായ ഇവര്‍ക്കു നേരെ കുതിച്ചുചാടി. ഇതോടെ യാത്രികര്‍ അധികൃതരെ വിവരമറിയിക്കുകയും ഇവര്‍ എത്തി നായയെ അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും പരാജയപ്പെട്ടു. അപ്പോഴേക്കും ഒരുമണിക്കൂറിലേറെം ട്രെയിന്‍ വൈകിയിരുന്നു. തുടര്‍ന്ന് നായയുമായി യാത്ര തുടരാന്‍ തീരുമാനിക്കുകയും ഈ കോച്ച് കാലിയാക്കിയിടുകയും ചെയ്തു.
രാവിലെ 8.10നാണ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്ന് യാത്ര തുടങ്ങിയത്. നായയെ ട്രെയിന്റെ ഉള്ളില്‍ കെട്ടിയിട്ടു കടന്നുകളഞ്ഞ ഉടമയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് റെയില്‍വേ.
ALSO READ: ടോള്‍ ബൂത്തിലെ കാലതാമസം ചോദ്യംചെയ്ത സൈനികനെ ജീവനക്കാര്‍ കെട്ടിയിട്ട് തല്ലി
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





