ദിവസങ്ങള്‍ക്കു മുമ്പ് കാണാതായ കോളജ് വിദ്യാര്‍ഥിനിയുടെ മൃതദേഹം നഗ്നമായ നിലയില്‍ റോഡരികില്‍ കണ്ടെത്തി. മൃതദേഹം ഭാഗികമായി കത്തിയ നിലയിലായിരുന്നു. കര്‍ണാടകയിലെ ചിത്രദുര്‍ഹയിലെ സര്‍ക്കാര്‍ വിമന്‍സ് ഫസ്റ്റ് ഗ്രേഡ് കോളജിലെ ബിഎ വിദ്യാര്‍ഥിനി വര്‍ഷിതയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
|
യുവതിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ശേഷം കൊന്ന് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. ആഗസ്ത് 14ന് ഹോസ്റ്റലില്‍ നിന്ന് പുറത്തേക്ക് പോയ വര്‍ഷിതയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടന്നുവരുന്നിതിനിടെയാണ് മൃതദേഹം കണ്ടെത്തുന്നത്.
കൊലപാതകത്തിന് കേസെടുത്ത പോലീസ് അക്രമിയെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചതായി ഡിവൈഎസ്പി ദിനകര്‍ അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്തുവന്നാലേ മരണകാരണമടക്കമുള്ള കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ALSO READ: നാദാപുരത്ത് ചികില്‍സയ്‌ക്കെത്തിയ 15കാരിയെ പീഡിപ്പിച്ച ഡോക്ടര്‍ പിടിയില്‍





