11
Aug 2025
Tue
11 Aug 2025 Tue

കോഴിക്കോട് നാദാപുരത്ത് ആശുപത്രിയില്‍ ചികില്‍സയ്‌ക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. മാഹി സ്വദേശി ശ്രാവണ്‍ (25) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തലശ്ശേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ അമ്മയ്‌ക്കൊപ്പം നിരവധി തവണ പെണ്‍കുട്ടി ചികില്‍സ തേടിയെത്തിയിരുന്നു. ഇതിനിടെ ഇവിടുത്തെ ഡോക്ടറായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കുടുംബം നല്‍കിയ പരാതിയില്‍ നാദാപുരം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു.

ALSO READ: കോതമംഗലത്ത് കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തി വിഷം കൊടുത്ത് കൊന്നത് ലൈംഗികബന്ധത്തിനുശേഷമെന്ന് അറസ്റ്റിലായ യുവതിയുടെ മൊഴി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക