അമ്മയെ മര്‍ദ്ദിച്ചത് തടഞ്ഞതിന് മകന് തലയ്ക്കടിച്ചുവീഴ്ത്തിയ അച്ഛന് മരിച്ചു. ഇടുക്കി രാജക്കാട്ടിലാണ് സംഭവം. രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടില്‍ മധു(57) ആണ് മരിച്ചത്. മകന് സുധീഷിന്റെ മര്‍ദ്ദനമേറ്റ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രരിചരണ വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് മരണം.
|
ഈ മാസം 14നാണ് സുധിഷ് മധുവിനെ മര്‍ദിച്ചത്. മദ്യലഹരിയില്‍ വീട്ടിലെത്തിയ സുധീഷ് ആദ്യം അമ്മയെ മര്‍ദിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് മധുവിനെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മധുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഉടുമ്പന്‍ചോല പോലീസ് അറസ്റ്റ് ചെയ്ത സുധീഷ് നിലവില്‍ റിമാന്‍ഡിലാണ്.
ALSO READ: ചിക്കന്‍ പോക്സിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ച നിലയില്‍
OS Nishad
2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





