11
Aug 2025
Wed
11 Aug 2025 Wed
expat on rest after affected chicken pox found dead in Saudi

ചിക്കന്‍പോക്‌സിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന നിലമ്പൂര്‍ സ്വദേശി സൗദിയില്‍ മരിച്ച നിലയില്‍. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കം. നിലമ്പൂര്‍ വെളിയംപാടം സ്വദേശി മണിമലപ്പറമ്പില്‍ റിജോ മത്തായി(41)യെ ആണ് അല്‍ഖോബാറിലെ തുഖ്ബയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

15 വര്‍ഷമായി കാമറോണ്‍ പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു. ചിക്കന്‍പോക്‌സ് ബാധിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി അവധിയെടുത്ത് വിശ്രമത്തിലായിരുന്നു റിജോ. തനിച്ചായിരുന്നു റിജോ താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി 10നായിരുന്നു അവസാനമായി വീട്ടിലേക്ക് വിളിച്ചത്.

ഇതിനു ശേഷം റിജോയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും ഫലം കാണാതെ വന്നതോടെ ബന്ധുക്കള്‍ സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരുടെ സഹായം തേടുകയായിരുന്നു. ഇവര്‍ തിരഞ്ഞെത്തിയപ്പോഴാണ് റിജോയെ മരിച്ച നിലയില്‍ കാണുന്നത്. പിന്നീട് പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അല്‍ഖോബാര്‍ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ ഹുസൈന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണ്.

ALSO READ: കാണാതായ വിദ്യാര്‍ഥിനിയുടെ നഗ്നമായ മൃതദേഹം പാതികത്തിയ നിലയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക