26
Aug 2025
Sat
26 Aug 2025 Sat
BJP booth president Surendra Sharma lost his life after being attacked by bull

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ കാള കുത്തിക്കൊന്നു. ബിജെപി ബൂത്ത് പ്രസിഡന്റ് സുരേന്ദ്ര കുമാര്‍ ശര്‍മ്മ ആണ് തെരുവ് കാളയുടെ ആക്രമണത്തില്‍ മരിച്ചത്. ബിജ്‌നോറിലെ നജിബാബാദ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗജ്‌റൗള പൈമര്‍ മണ്ഡലിലെ സമിപൂര്‍ ശക്തി കേന്ദ്രത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം ആണ് സംഭവം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സുരേന്ദ്രനെ ഉടന്‍ തന്നെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ ഇന്നലെ മരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടന്‍ മണ്ഡലം ജില്ലാ പ്രസിഡന്റ് വരുണ്‍ ആത്രേ സ്ഥലത്തെത്തി. മന്ത്രി ബല്‍രാജ് ത്യാഗി ഉള്‍പ്പെടെയുള്ള നിരവധി മുതിര്‍ന്ന നേതാക്കളും സ്ഥലത്തെത്തി. ഭരണകൂടത്തിനുവേണ്ടി ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ്, പോലീസ് സര്‍ക്കിള്‍ ഓഫീസര്‍, ഇന്‍സ്‌പെക്ടര്‍ ഇന്‍ചാര്‍ജ് രാഹുല്‍ സിംഗ് എന്നിവര്‍ സ്ഥലം പരിശോധിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ആക്രമണകാരിയായ കാളയെ പിടികൂടി ഗോശാലയിലേക്ക് അയച്ചു.

ഇരയുടെ കുടുംബത്തിന് നിയമങ്ങള്‍ അനുസരിച്ച് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് ഉറപ്പ് നല്‍കി. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ബിജ്‌നോറിലേക്ക് അയച്ചിട്ടുണ്ട്. മകന്‍ അതുല്‍ കുമാര്‍ ശര്‍മ്മയും മൂന്ന് പെണ്‍മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. സുരേന്ദ്ര ശര്‍മ്മ വിശ്വസ്ത ബിജെപി പ്രവര്‍ത്തകനായിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് വരുണ്‍ അനുസ്മരിച്ചു.

In a tragic incident, BJP booth president Surendra Sharma lost his life after being attacked by a stray bull in Bijnor district. Following the incident, the bull was captured and sent to a cowshed.