തിരുവനന്തപുരം: ബൈക്ക് പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പോലീസുകാരന് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ സിപിഒ മനുവിനാണ് കുത്തേറ്റത്. കൊച്ചുള്ളൂരിലെ വീടിന് മുന്നില്‍ വെച്ച് രാത്രി പത്തരയോടെയായിരുന്നു സംഭവം.
|
വീടിനുമുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചില്‍ രണ്ടുകുത്ത് ഏറ്റിട്ടുണ്ട്. മുഖത്തും വെട്ടേറ്റ പാടുണ്ട്. കുത്തിയ ആള് ഉടന്‍ തന്നെ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.
ആരാണ് കുത്തിയതെന്ന കാര്യത്തില്‍ പോലീസിന് ഇനിയും വ്യക്തമായ ഒരു സൂചന ലഭിച്ചിട്ടില്ലെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. ഇയാളെ കണ്ടെത്തുന്നതിനായി മെഡിക്കല്‍ കോളേജ് പോലീസ് അന്വേഷണം ആരംഭിച്ചു.
MTP Rafeek
ന്യൂസ് ടാഗ് ലൈവില്‍ 2024 മുതല്‍ ന്യൂസ് എഡിറ്ററാണ് എംടിപി റഫീക്ക്. മാധ്യമരംഗത്ത് 20 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നു. തേജസ്, ഗള്‍ഫ് മലയാളി എന്നീ മാധ്യമങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





