18
Aug 2025
Sat
18 Aug 2025 Sat
Three year old boy's dead body found in waste bin in train toilet

ട്രെയിന്‍ ടോയ്‌ലറ്റിലെ ചവറ്റുകുട്ടയ്ക്കുള്ളില്‍ മൂന്നുവയസ്സുകാരന്റെ മൃതദേഹം. മുംബൈയിലെ ലോകമാന്യ തിലക് റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ വൃത്തിയാക്കാനെത്തിയ ശുചീകരണ തൊഴിലാളികളാണ് കുട്ടിയുടെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുഷിനഗര്‍ എക്‌സ്പ്രസിലെ എസി കോച്ചിലായിരുന്നു മൃതദേഹം. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ നിന്ന് മുംബൈ ലോകമാന്യ തിലകിലേക്ക് ദിവസവും സര്‍വീസ് നടത്തുന്ന ട്രെയിനാണിത്. ഗുജറാത്ത് സ്വദേശിയാണ് കൊല്ലപ്പെട്ട ബാലന്‍. വെള്ളിയാഴ്ച രാത്രി കുട്ടിയുടെ അമ്മ തന്റെ മകനെ ബന്ധുവായ വികാഷ് ഷാ(25) തട്ടിക്കൊണ്ടുപോയതായി സൂറത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

കുട്ടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.കുട്ടിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം മൃതദേഹം ചവറ്റുകുട്ടയ്ക്കുള്ളില്‍ ഒളിപ്പിച്ച് അക്രമി കടന്നുകളയുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

ALSO READ: കോഴിക്കോട്ട് 16കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു