20
Aug 2025
Sat
20 Aug 2025 Sat
father sexually assaulted 16 year old daughter in Kozhikkode

കോഴിക്കോട്ട് 16കാരിയെ അച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചു. 2023 മുതല്‍ അച്ഛനില്‍ നിന്ന് തുടര്‍ച്ചയായി ലൈംഗിക അതിക്രമം നേരിട്ടുവെന്ന് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറോട് വെളിപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍ വിവരം പോലീസില്‍ അറിയിക്കുകയും പെണ്‍കുട്ടിയുടെ അച്ഛനെതിരേ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പോലീസ് സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പ്രവാസിയായ പ്രതിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.

ALSO READ: കോഴിക്കോട്ട് അഞ്ചംഗസംഘം 15കാരിയെ കൂട്ടബലാല്‍സംഗം ചെയ്തു