യുവതിയുടെ പീഡന പരാതിയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന്റെ ന്യായീകരണം പൊളിഞ്ഞു. തനിക്കെതിരായ പരാതി കോടതി തള്ളിയതാണ് എന്ന് പറഞ്ഞായിരുന്നു ഇന്ന് പീഡന പരാതി വാര്‍ത്തയെ കൗണ്ടര്‍ ചെയ്യാന്‍ സി കൃഷ്ണകുമാര്‍ ശ്രമിച്ചത്. എന്നാല്‍, മാധ്യമങ്ങളുടെ മറിച്ചും തിരിച്ചുമുള്ള ചോദ്യത്തില്‍ അങ്ങിനെയൊരു പരാതി തന്നെ കോടതിക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായി
|
2023 ആഗസ്ത് 16ന് സ്വത്തു തര്‍ക്ക കേസിലും 2024 ജൂലൈ 24ന് ക്രിമിനല്‍ കേസിലും തനിക്ക് അനുകൂലമായ വിധി വന്നിട്ടുണ്ടെന്ന് കൃഷ്ണ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോടതിയില്‍ നിന്ന് അനുകൂല വിധി വന്ന കാര്യത്തിലാണ് മീഡിയ വണ്‍ തനിക്കെതിരേ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഇത് കോടതിയലക്ഷ്യമാണ്. ഇക്കാര്യത്തില്‍ മീഡിയ വണ്ണിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു.
ALSO READ: ആദ്യ ബോംബ് പൊട്ടി; ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരേ പീഡന പരാതി
എന്നാല്‍, ഈ വിധികളില്‍ എവിടെയെങ്കിലും ലൈംഗിക അതിക്രമത്തെക്കുറിച്ച് പറയുന്നുണ്ടോ എന്ന ചോദ്യത്തിന് മുന്നില്‍ കൃഷ്ണകുമാര്‍ കുഴങ്ങി. 2014ല്‍ ടൗണ്‍ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ ലൈംഗിക അതിക്രമത്തെ കുറിച്ചും പറയുന്നുണ്ടെന്നും എന്നാല്‍, എഫ്ഐആര്‍ ഇട്ട പോലീസ് അതില്‍ കഴമ്പില്ലെന്ന് കണ്ട് ലൈംഗിക അതിക്രമം കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയതാണെന്നും അവകാശപ്പെട്ടു.
ഈ പരാതി നേരത്തേയും പല തവണ പാര്‍ട്ടിക്കു മുന്നിലെത്തിയതാണ്. എന്റെ നിരപരാധിത്വം പാര്‍ട്ടിക്ക് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. 1984 തൊട്ട് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന എന്നെ ഇതുവരെ ഏതെങ്കിലും കാരണത്തില്‍ മാറ്റിനിര്‍ത്തിയിട്ടില്ല. തനിക്കെതിരേ ആരോപണമുന്നയിക്കുന്നയാളെ ഇത്തരം പരാതിയുടെ പേരില്‍ മാറ്റിനിര്ത്തപ്പെട്ടിട്ടുള്ളയാളാണ്. പാര്‍ട്ടിക്കുള്ളില്‍ നിന്ന് നേരത്തേ തനിക്കെതിരേ കളിച്ച അതേ ആള് കോണ്‍ഗ്രസില്‍ നിന്ന് ഇത് ഓപ്പറേറ്റ് ചെയ്യുകയാണെന്നും സന്ദീപ് വാര്യരെ സൂചിപ്പിച്ച് കൊണ്ട് കൃഷ്ണ കുമാര്‍ പറഞ്ഞു. എന്നാല്‍, തുടര്‍ച്ചയായി ചോദ്യങ്ങള്‍ വന്നപ്പോള്‍ പ്രകോപിതനായി കൃഷ്ണ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിന് എതിരെ പീഡന പരാതിയുമായി പാലക്കാട് സ്വദേശിയായ യുവതിയാണ് രംഗത്തെത്തിയത്.
പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനാണ് യുവതി പരാതി നല്‍കിയത്. ഇ-മെയില്‍ വഴിയുള്ള പരാതി കിട്ടിയിട്ടുണ്ടെന്ന കാര്യം രാജീവ് ചന്ദ്രശേഖര്‍ യുവതിയെ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം മുമ്പ് ലഭിച്ച പരാതി പരിശോധിക്കാമെന്ന് ചന്ദ്രശേഖറിന്റെ ഓഫീസ് മറുപടി നല്കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





