കോഴിക്കോട് പന്തീരങ്കാവില്‍ 30 ഗ്രാം എംഡിഎംഎയുമായി രണ്ട് സഹോദരങ്ങള്‍ അടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. അരിക്കോട് സ്വദേശികളും സഹോദരങ്ങളുമായ അബ്ദു സമദ്, സാജിദ് ജമാല്‍, ആലപ്പുഴ സ്വദേശി അറഫ നദാല്‍ എന്നിവരാണ് പിടിയിലായത്. ഡാന്‍സാഫ് സംഘവും പന്തീരാങ്കാവ് പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
|
അബ്ദു സമദിനെയും സാജിദ് ജമാലിനെയും 2024ല്‍ 18 ഗ്രാം കഞ്ചാവുമായി ബംഗളൂരു പോലീസ് പിടികൂടിയിട്ടുണ്ട്. അറഫ നദാലും കഞ്ചാവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്.
തിരഞ്ഞെത്തിയ പോലീസിനുനേരെ പ്രതികള്‍ നായകളെ അഴിച്ചുവിട്ട് രക്ഷപ്പെടാന്‍ ശ്രമിക്കുകയുണ്ടായി. പോലീസ് സാഹസികമായി ഇവരെ പിടികൂടുകയായിരുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലാണ് പ്രതികള്‍ എംഡിഎംഎ വിറ്റുവന്നിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ALSO READ: ഓൺലൈൻ ഓഹരി വ്യാപാരത്തിൽ ലാഭം വാഗ്ദാനം ചെയ്ത് 86 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയിൽ
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





