തൃശൂർ: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായിരുന്ന കാസിം വാടാനപ്പള്ളി അന്തരിച്ചു. 86 വയസ്സുണ്ട്.
|
തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ എ.കെ ബുഖാരിയുടെയും പി.എസ് സൈനബയുടെയും മകനായി ജനനം.
ഫാറൂഖ് കോളജ് ഹൈസ്കൂളിൽ ഏറെക്കാലം അധ്യാപകനായിരുന്നു. വർഷങ്ങളായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു. ആകാശവാണി വിദ്യാഭ്യാസ പരിപാടിയുടെ കൺസൾട്ടറേറ്റീവ് പാനലിൽ കോഴിക്കോട് നിലയത്തിൽ നിന്നുള്ള പ്രതിനിധിയായി പ്രവർത്തിച്ചു. നാടകങ്ങളും ചിത്രീകരണങ്ങളും പ്രഭാഷണങ്ങളും ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഉദയശങ്കർ ട്രൂപ്പിൽ ഉണ്ടായിരുന്ന പ്രസിദ്ധ നർത്തകി ശ്രീമതി അന്നം ചൗധരി സംവിധാനം ചെയ്തു അവതരിപ്പിച്ച ഭഗവദ്ദൂത്, ഷാജഹാന്റെ സ്വപ്നം, ചിലമ്പിന്റെ കഥ തുടങ്ങിയ ബാലേകളുടെ രചയിതാവ് ആണ്.
കബറടക്കം ഇന്ന് രാവിലെ 9.30ന് ഫാറൂഖ് കോളജ് കബർസ്ഥാനിൽ.
writer and teacher Kasim Vadanappally passes away
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





