കര്‍ണാടകയിലെ ക്ഷേത്ര നഗരിയായ ധര്‍മ്മസ്ഥലയില്‍ യുവതികളുടെ തിരോധാന കേസില്‍ ലോറി ഉടമ മനാഫിന് പ്രത്യേക അന്വേഷണ സംഘം(എസ്ഐടി) നോട്ടീസയച്ചു. എല്ലാ തെളിവുകളും രേഖകളും സഹിതം പ്രത്യേക അന്വേഷണ സംഘത്തലവന് മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.
|
ALSO READ: ബലാല്‍സംഗത്തിനിരയായ യുവതിയുടെ കുഞ്ഞിനെ വിറ്റു; ദുര്‍ഗാവാഹിനി നേതാവുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
ധര്‍മ്മസ്ഥലയുമായി ബന്ധപ്പെട്ട കേരളത്തിലെ ആക്ഷന്‍ കമ്മറ്റിയുടെ ചെയര്‍മാനാണ് മനാഫ്. ഇന്ന് രാവിലെ 10 മണിയോടെ എസ്ഐടി ഓഫീസിലെത്തി ജിതേന്ദ്ര കുമാര്‍ ഐപിഎസിന് മുന്നില്‍ ഹാജരാകണം എന്നാണ് നിര്‍ദേശം. ഹാജരാകാത്തത് ശിക്ഷാ നടപടികള്‍ക്ക് കാരണമായേക്കാം എന്ന മുന്നറിയിപ്പും നോട്ടീസില്‍ ഉണ്ട്. എന്നാല്‍, ഇന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഇന്ന് ഹാജരാവില്ലെന്ന് മനാഫ് അറിയിച്ചിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





