16
Sep 2025
Sat
16 Sep 2025 Sat
7 year old boy dies after wooden frame fall on him

പിജി പരീക്ഷയില്‍ തോറ്റതിന് ഡോക്ടര്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു. ഡോ. അശുതോഷ് ചന്ദ്രയാണ് മരിച്ചത്. ബിഹാറിലെ പാട്‌നയിലാണ് സംഭവം.
എംബിബിഎസ് പഠനശേഷം മുസഫര്‍പൂറിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു ഡോ. അശുതോഷ് ചന്ദ്ര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 ദിവസം മുമ്പാണ് പിജി പരീക്ഷാഫലം പുറത്തുവന്നത്. പരാജയപ്പെട്ടുവെന്ന് അറിഞ്ഞതോടെ ഡോക്ടര്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്ന് കുടുംബാംഗം പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് ആറോടെ ഡ്യൂട്ടി കഴിഞ്ഞ് അശുതോഷ് വീട്ടിലെത്തുകയും കുടുംബാംഗങ്ങള്‍ക്കൊപ്പം ചായ കുടിക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍ മുറിയിക്കുള്ളിലേക്കു പോയി.

ഇതിനു പിന്നാലെ വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഉടന്‍തന്നെ അശുതോഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
പോലീസ് വീട്ടിലെത്തി തെളിവുകള്‍ ശേഖരിച്ചു. അശുതോഷിന്റെ മുറിയില്‍ നിന്ന് ഇരട്ടക്കുഴല്‍ തോക്ക് പോലീസ് കണ്ടെടുത്തു.

ALSO READ: അബൂദബിയിലേക്ക് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ തിരിച്ചിറക്കി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക