കാര്‍ഗോ റോപ് വേയുടെ കേബിള്‍വയര്‍ പൊട്ടിവീണ് ആറുപേര്‍ മരിച്ചു. ഗുജറാത്തിലെ പഞ്ചമഹല്‍ ജില്ലയിലെ പാവ്ഗാഥി കുന്നിലാണ് സംഭവം. കുന്നിന്‍മുകളിലുള്ള മഹാകലിക ക്ഷേത്രത്തിലേക്ക് സാധനങ്ങള്‍ കൊണ്ടുപോവുന്നതിനായി സ്ഥാപിച്ച റോപ് വേയില്‍ ആറു തൊഴിലാളികള്‍ കയറി താഴേക്കു വരുന്നതിനിടെ കേബിള്‍ വയര്‍ പൊട്ടുകയും ഇവര്‍ താഴെ വീഴുകയുമായിരുന്നു.
|
രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാരും രണ്ട് തൊഴിലാളികളും മറ്റു രണ്ടുപേരുമാണ് മരിച്ചതെന്ന് പഞ്ചമഹല്‍ കലക്ടര്‍ അജയ് ദഹിയ പറഞ്ഞു. 800 മീറ്റര്‍ ഉയരെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 2000 നടകള്‍ കയറി വേണം ക്ഷേത്രത്തിലെത്താന്‍. ഇവിടേക്കു വരുന്ന വിശ്വാസികള്‍ക്ക് ഈ പടികള്‍ കയറിയോ അല്ലെങ്കില്‍ കേബിള്‍ കാര്‍ സൗകര്യം ഉപയോഗിച്ചോ മുകളിലേക്ക് പോകാവുന്നതാണ്.
പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കേബിള്‍ കാറിന്റെ സേവനം രണ്ടുദിവസമായി നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇതോടെയാണ് ചരക്ക് കൊണ്ടുപോവുന്നതിനായി ഉപയോഗപ്പെടുത്തിയിരുന്ന കേബിള്‍ കാറില്‍ തൊഴിലാളികള്‍ കയറിയത്.
ALSO READ: കൊട്ടാരക്കരയില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍കയറി കുത്തിക്കൊന്നു


