12
Sep 2025
Sat
കൊല്ലം കൊട്ടാരക്കര പുത്തൂരില്‍ യുവാവിനെ അയല്‍വാസി വീട്ടില്‍ കയറി കുത്തിക്കൊന്നു. കുഴക്കാട് സ്വദേശി ശ്യാംസുന്ദറാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12 ഓടെയായിരുന്നു കൊലപാതകം. പ്രതി ധനേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
|
ഇന്നലെ വൈകീട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. നാട്ടുകാര്‍ ഇടപെട്ടാണ് ഇത് പരിഹരിച്ചത്. എന്നാല്‍ അര്‍ധരാത്രിയോടെ ശ്യാം സുന്ദറിനനെ വീട്ടില്‍ കയറി ധനേഷ് കുത്തുകയായിരുന്നു. ശ്യാമിന്റെ കഴുത്തിലാണ് കുത്തേറ്റത്. ശ്യാം സുന്ദര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
നാലുവര്‍ഷമായി ശ്യാമിന്റെ ഭാര്യയും കുട്ടിയും ധനേഷിനൊപ്പമാണ് താമസിക്കുന്നത്. ഭാര്യയുടെ ഓഹരി നല്‍കണമെന്നാവശ്യപ്പെട്ട് ധനേഷ് വീട്ടിലെത്തിയതോടെയായിരുന്നു ഇന്നലെ ഇരുവരും വഴക്കുണ്ടായതെന്ന വിവരവും ഇതിനിടെ പുറത്തുവന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





