03
Sep 2025
Sun
03 Sep 2025 Sun
father stabbed son to death in Kazhakkoottam

തിരുവനന്തപുരം കഴക്കൂട്ടം ഉള്ളൂര്‍കോണത്ത് അച്ഛന്‍ മകനെ വെട്ടിക്കൊന്നു. വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസ്(35)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഉല്ലാസിന്റെ അച്ഛന്‍ ഉണ്ണികൃഷ്ണന്‍ നായരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഞായര്‍ രാവിലെ എട്ടോടെയാണ് സംഭവം. ഉണ്ണികൃഷ്ണനും ഉല്ലാസും മദ്യലഹരിയില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനാല്‍ ഉണ്ണികൃഷ്ണന്റെ ഭാര്യ ഉഷ സമീപത്തെ മറ്റൊരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

മകന്‍ ചോരയില്‍ കുളിച്ചുകിടക്കുന്നതായി ഉണ്ണികൃഷ്ണന്‍ ഉഷയെ അറിയിച്ചതോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. ഉഷ വിവരമറിയിച്ചതനുസരിച്ച് പോത്തന്‍കോട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിക്കുകയും ഉണ്ണികൃഷ്ണനെ ചോദ്യംചെയ്യലിനായി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ALSO READ: 17കാരനുമായി അമ്മയുടെ അവിഹിതബന്ധം നേരില്‍ക്കണ്ട ആറുവയസ്സുകാരിയെ കൊലപ്പെടുത്തി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക